പൊന്നാങ്കയം എസ്എന്എംഎ എല്‍പി സ്കൂളില്‍ "വര ക്ലബ്'
1497154
Tuesday, January 21, 2025 7:33 AM IST
തിരുവമ്പാടി: വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ പൊന്നാങ്കയം എസ്എന്എംഎ എല്‍പി സ്കൂളില്‍ വര ക്ലബ് ആരംഭിച്ചു. കുട്ടികള്‍ക്ക് ഒഴിവ് സമയങ്ങളിലും മറ്റും അവരുടെ കഴിവുകള്‍ പകര്‍ത്താനും വികസിപ്പിക്കാനുമാണ് വര ക്ലബിന് തുടക്കം കുറിച്ചത്. കലാകാരന് രഘുലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കുട്ടികള്‍ വീട്ടില്‍നിന്നു വരച്ചു നിറംനല്‍കുന്ന ചിത്രങ്ങള്‍ ഒട്ടിച്ചു വയ്ക്കാനുള്ള സംവിധാനം വര ക്ലബ് ഒരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റര് പി.റാണി, പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തില്‍, അധ്യാപകരായ ശില്പ സുരേഷ് ബാബു, പി.എസ്. അജയ്, ദില്‍ഷ രവീന്ദ്രന്, വി.ആര്. നിഷ, ശാന്തി ഉത്തമന് എന്നിവര്‍ പ്രസംഗിച്ചു.