‘ഉലകം ചുറ്റും മോദി മണിപ്പുരിലെത്തിയില്ല’
1496579
Sunday, January 19, 2025 7:17 AM IST
മേപ്പയ്യൂർ: ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക്സ്വന്തം രാജ്യത്തെ മണിപ്പുർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും എത്താനായില്ലെന്ന് ആർജെഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ കുറ്റപ്പെടുത്തി.
തങ്ങളുടെ സ്വന്തം കോർപറേറ്റ് ചങ്ങാതികൾക്കായി സംസ്ഥാനത്തെ പല പ്രധാന ഭൂ മേഖലകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഗൂഢലക്ഷ്യം കലാപത്തിനുണ്ട്. രാഷ്ട്രീയ ജനതാദൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ നടന്ന കെ.സി. നാരായണൻ നായർ അനുസ്മണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരൻ, സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി. കിരൺ ജിത്, പി. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, കെ.എം. ബാലൻ, ബി.ടി. സുധീഷ് കുമാർ, വി.പി. ദാനിഷ്, സുനിൽ ഓടയിൽ എന്നിവർ പ്രസംഗിച്ചു.