കട്ടിപ്പാറ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
1497155
Tuesday, January 21, 2025 7:33 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്ത് വികസന സെമിനാര്‍ പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജിത ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.കെ. അബൂബക്കര്‍ കുട്ടി കരട്പദ്ധതി അവതരിപ്പിച്ചു. ജനപ്രതിനിധികളായ കൗസര്‍, അഷ്റഫ് പൂലോട്, ബേബി രവീന്ദ്രന്, നിധീഷ് കല്ലുള്ളതോട്, സെക്രട്ടറി നൗഷാദ് അലി, ഹാരിസ് അമ്പായത്തോട്, സലാം മണക്കടവന്‍, കെ.സി. ബഷീര്‍, രവി വേനക്കാവ്, സലീം പുല്ലടി, ഒ.കെ. മുഹമ്മദ്, ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.