ആവേശമായി അങ്കണവാടി കലോത്സവം
1496827
Monday, January 20, 2025 5:49 AM IST
മുക്കം: മുക്കം നഗരസഭ അങ്കണവാടി കലോത്സവം "ശലഭോത്സവം' ആവേശമായി.
മുക്കം എംകെഎച്ച്എംഎംഒ ഓപ്പൺ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം നേടിയ ആഗ്നയാമി പരിപാടിയിൽ മുഖ്യ അതിഥിയായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. റുബീന,
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ എന്നിവർ പ്രസംഗിച്ചു. നഗരസഭ കൗൺസിലർമാർ, അങ്കണവാടി പ്രവർത്തകർ, കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങി ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
മുക്കം നഗരസഭയിലെ 35 അങ്കണവാടിയിൽ നിന്നുമുള്ള 450 കുട്ടികളാണ് പരിപാടിയിൽ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചത്.