കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ പ്ലാറ്റിനം ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു
1496291
Saturday, January 18, 2025 5:34 AM IST
താമരശേരി: കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ പ്ലാറ്റിനം ജൂബിലി വർഷം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. പരേതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം പ്ലാറ്റിനം ജൂബിലി ലോഗോ, ഒരു വർഷത്തെ കർമ്മ പദ്ധതികളടങ്ങിയ ജൂബിലി കലണ്ടർ എന്നിവ പ്രകാശനം ചെയ്തു.
തുടർന്ന് നടന്ന വയോജന സംഗമത്തിൽ ബിഷപ് പൊന്നാട അണിയിച്ചും സമ്മാനം നൽകിയും ആദരിച്ചു. എകെസിസിയുടെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇടവക വികാരി ഫാ. മിൽട്ടൺ മുളങ്ങാശേരി അധ്യക്ഷത വഹിച്ചു.
എകെസിസി സെക്രട്ടറി ബാബു ചെട്ടിപ്പറമ്പിൽ, ജൂബിലി ജനറൽ കൺവീനർ രാജു തുരുത്തിപ്പള്ളി എന്നിവർ പ്രസംഗിച്ചു. ജോഷി മണിമല, റെജി മണിമല, ജോർജ് വായ്പ്പുകാട്ടിൽ, അരുൺ പള്ളിയോടിൽ, ജെയിംസ് കൊച്ചോലിക്കൽ,
ഫെലിക്സ് കൊച്ചുവീട്ടിൽ, ബിനീത കൊഴുവനാൽ, എലിസബത്ത് തുരുത്തിപ്പള്ളി, വിപിൻ കൊഴുവനാൽ, സോജി ഏറത്ത്, ഡെന്നിസ് ചിറ്റക്കാട്ടുകുഴി, ജിൻസി പറപ്പള്ളി എന്നിവർ നേതൃത്വം നൽകി.