വിവാഹ വീട്ടില്‍ എത്തിയ പ്രവാസി യുവാവ് കിണറ്റില്‍ വീണു മരിച്ചു
1496920
Monday, January 20, 2025 10:27 PM IST
കോടഞ്ചേരി: മൈക്കാവ് ആനിക്കോട് വിവാഹത്തിന് എത്തിയ പ്രവാസി യുവാവ് കിണറ്റില്‍ വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെയാണ് സംഭവം. കല്യാണവീടിന്റെ സമീപത്തുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കൊടുങ്ങല്ലൂര്‍ ഒറ്റതൈക്കല്‍ മുഹമ്മദ് റാഷിദിന്റെ മകന് ഷംജീര്‍ (36) വീണു മരിച്ചത്. വരനൊപ്പം വീട്ടില്‍ എത്തിയതായിരുന്നു.
ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തുന്നതിനു മുമ്പേ നാട്ടുകര്‍ കരക്കെത്തിച്ച് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മസ്കറ്റ് റൂവിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷംജീര്‍ കഴിഞ്ഞദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്.
താമസസ്ഥലത്തേക്ക് പോകാനായി കാര്‍ എടുക്കാന്‍ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കാല് വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ഭാര്യ: നുസ്ര. മക്കള്‍: നാസര്‍ അമന്, ഷാസി അമന്.