എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
1496576
Sunday, January 19, 2025 7:17 AM IST
കോഴിക്കോട്: മാളുകളും ടർഫുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന രണ്ടുപേർ പോലീസ് പിടിയിൽ. കുറ്റിയിൽ താഴം സ്വദേശി മുഹമ്മദ് ഫാരിസ് (29), കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ (30) എന്നിവരെയാണ് 16 ഗ്രാം എംഡിഎംഎയുമായി സിറ്റി ഡാൻസാഫും കസബ പോലീസും ചേർന്ന് പിടികൂടിയത്.
പാളയം തളി ഭാഗത്ത് വില്പന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഡാൻസാഫ് അംഗങ്ങളായ അഖിലേഷ്, അനീഷ് മൂസാൻവീട്, ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ, കസബ എസ്ഐ ജഗ്മോഹൻദത്ത്, എസ്ഐ സജിഞ്ഞ് മോൻ, എസ്ഐ അനിൽകുമാർ, സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.