പുലിക്കയത്തു നിന്ന് പെരുമ്പാമ്പുകളെ പിടികൂടി
1497156
Tuesday, January 21, 2025 7:33 AM IST
കോടഞ്ചേരി: പുലിക്കയം അങ്ങാടിക്ക് സമീപമുള്ള ആലക്കല്‍ മാമച്ചന്റെ വീടിന് പിറകില്‍ നിന്ന് ആറു പെരുമ്പാമ്പുകളെ വനപാലകര്‍ പിടികൂടി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി ഇന്നലെ ഉച്ചയ്ക്കാണ് പാമ്പുകളെ പിടികൂടിയത്.
എടത്തറ സെക്ഷനിലെ ആനക്കാംപൊയില്‍ ബീറ്റ് ഓഫീസര്‍ ഇ.എഡിസണ്, വാച്ചര്‍ പി.വി.ശ്രീകാന്ത്, സ്നേക്ക് റെസ്ക്യൂവര്‍ പ്രിന്‍സ് ആനക്കാംപൊയില്‍ എന്നിവര്‍ ചേര്‍ന്നാണ് പാമ്പുകളെ പിടികൂടിയത്. പെരുമ്പാമ്പുകളെ താമരശേരി ആര്‍ആര്‍ടിക്ക് കൈമാറി.