കൈതപ്പൊയിൽ ലിസ കോളജിൽ "ലിസൗറ 25' ഫെസ്റ്റ് നടത്തി
1496567
Sunday, January 19, 2025 7:16 AM IST
താമരശേരി: കൈതപ്പൊയിൽ ലിസ കോളജിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ "ലിസൗറ 25' ഇന്റർ കോളജ് ഫെസ്റ്റ് സമാപിച്ചു. പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി 20 ഓളം കോളജുകൾ പങ്കെടുത്തു.
30 മത്സരങ്ങളിൽ നിന്നായി രണ്ടര ലക്ഷം രൂപയുടെ സമ്മാനമാണ് പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി ഫെസ്റ്റിൽ ഒരുക്കിയത്. കലിഫ് ലൈഫ് സ്കൂൾ പുതുപ്പാടി ഓവറോൾ ചാമ്പ്യൻഷിപ്പും വടകര കോ ഓപറേറ്റീവ് കോളജ് റണ്ണേഴ്സ് അപ്പുമായി. സമാപന സമ്മേളനത്തിന് ലിസ കോളജ് മാനേജർ ഫാ. പോൾ മുണ്ടുമുഴിക്കര അധ്യക്ഷത വഹിച്ചു. വിജയികൾക്ക് കോളജ് ഡയറക്ടർ ഫാ. നിജു തലച്ചിറ, ടെറ്റ്ല മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ പി. പ്രേമസുന്ദരൻ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു.