ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു
1494628
Sunday, January 12, 2025 7:25 AM IST
കോടഞ്ചേരി: പഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജമീലാ അസീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻ, പഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ബിന്ദു ജോർജ്, ഷാജി മുട്ടത്ത്, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി.സി. ആൻഡ്രൂസ്, ഐസിഡിഎസ് സൂപ്പർവൈസർ സബന, കൗൺസിലർ ഡോണ ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് എന്നിവർ പ്രസംഗിച്ചു.