കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ഒ​ന്നു​മു​ത​ല്‍ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി വീ​ണ്ടും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍ .ഒ​ക്ടോ​ബ​ര്‍,ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ പാ​ച​ക​ച്ചെ​ല​വും, സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തെ കേ​ന്ദ്ര​വി​ഹി​ത​മാ​യ 60 ശ​ത​മാ​നം തു​ക​യു​മാ​ണ് സ്‌​കൂ​ളു​ക​ള്‍​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്.

ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ പാ​ല്‍, മു​ട്ട എ​ന്നി​വ​യ്ക്ക് ചെ​ല​വാ​യ തു​ക​യും ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ക​ട​മാ​യി ന​ല്‍​കി​യ സാ​ധ​ന​ങ്ങ​ളു​ടെ തു​ക ഉ​ട​ന്‍ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ സ്‌​കൂ​ളി​ലേ​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന് പ​ല​രും പ്ര​ധാ​നാ​ധ്യാ​പ​ക​രെ അ​റി​യി​ച്ചു.

പാ​ല്‍ സൊ​സൈ​റ്റി​ക​ളി​ല്‍നി​ന്ന് ക​ട​മാ​യി പാ​ല്‍ ല​ഭി​ക്കു​ന്ന​തും ഉ​ട​ന്‍ നി​ല​യ്ക്കും. പാ​ച​ക​ച്ചെ​ല​വി​ന് ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ ക്ലാ​സു​ക​ള്‍​ക്ക് ആ​റ് രൂ​പ​യും ആ​റ്, എ​ഴ്, എ​ട്ട് ക്ലാ​സു​ക​ള്‍​ക്ക് 8.15 രൂ​പ​യു​മാ​ണ് ഒ​രു ദി​വ​സം അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ, സം​സ്ഥാ​ന പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ലി​റ്റ​ര്‍ പാ​ലി​ന് 52രൂ​പ​യും ഒ​രു മു​ട്ട​യ്ക്ക് ആ​റ് രൂ​പ​യും ന​ല്‍​കും. ജൂ​ണ്‍ മാ​സം മു​ത​ലാ​ണ് ഈ ​രീ​തി​യി​ല്‍ തു​ക അ​നു​വ​ദി​ച്ച​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും പാ​ച​ക വാ​ത​ക​ത്തി​ന്‍റെ​യും രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ല്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍​ക്ക് ഏ​റെ ആ​ശ്വാ​സ​മേ​കു​ന്ന​താ​യി​രു​ന്നു ഈ ​വ​ര്‍​ദ്ധ​ന​വ്.

എ​ന്നാ​ല്‍ മു​ഴു​വ​ന്‍ തു​ക​യും മാ​സ​ങ്ങ​ളോ​ളം കു​ടി​ശി​ക​യാ​യ​തോ​ടെ ഇ​വ​രു​ടെ ക​ട​ക്കെ​ണി വ​ര്‍​ധി​ച്ചു.​പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സെ​പ്റ്റം​ബ​റി​ലെ വേ​ത​നം ആ​യി​രം രൂ​പ കു​റ​ച്ചാ​ണ് അ​നു​വ​ദി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലേ​ത് ന​ല്‍​കാ​ന്‍ ന​ട​പ​ടി​യു​മാ​യി​ല്ല.

പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ത​ങ്ങ​ളു​ടെ കൈ​യി​ല്‍ നി​ന്ന് അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കി​യ തു​ക​യാ​ണ് നി​ല​വി​ല്‍ ഇ​വ​ര്‍​ക്ക് ആ​ശ്ര​യ​മാ​കു​ന്ന​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​രെ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ചു​മ​ത​ല​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കെ​പി​പി​എ​ച്ച്എയു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.





മു​ട്ട, പാ​ല്‍ വി​ത​ര​ണം നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി​വ​രും: കെ​പി​പി​എ​ച്ച്എ

അ​ക്കാഡമി​ക വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് ത​വ​ണ​യാ​യി സ്‌​കൂ​ളു​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ഡ്വാ​ന്‍​സാ​യി തു​ക ന​ല്‍​ക​ണ​മെ​ന്നും ചെ​ല​വാ​യ തു​ക അ​നു​വ​ദി​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ മു​ട്ട, പാ​ല്‍ വി​ത​ര​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​മെ​ന്നും കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​പി​എ​ച്ച്എ) സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​നി​ല്‍​കു​മാ​ര്‍, പ്ര​സി​ഡ​ന്‍റ് പി.​കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

സ്വ​ന്തം ലേ​ഖ​ക​ന്‍