കെ-റെയിൽ വിരുദ്ധ പ്രതിഷേധ സംഗമം
1494841
Monday, January 13, 2025 5:14 AM IST
കോഴിക്കോട്: കെ- റെയിൽ സിൽവർലൈൻ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരേ കെ- റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ പദ്ധതി പ്രദേശത്ത് വൻ കുടിയൊഴിപ്പിക്കലിന് കാരണമാവുകയും പരിസ്ഥിതിയെ തകിടം മറിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ടി.ടി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. ഷിബി എം. തോമസ് അധ്യക്ഷത വഹിച്ചു. നസീർ നുജല്ല, അയൂബ് ഹാജി, പി.എം. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.