ജനചേതന നാടക സർഗോത്സവം ഉദ്ഘാടനം ചെയ്തു
1494629
Sunday, January 12, 2025 7:25 AM IST
തിരുവമ്പാടി: ജനചേതന നാടക സർഗോത്സവം നോവലിസ്റ്റും ചെറുകഥാകൃത്തുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ തമിഴ്നാട് ചാപ്റ്ററിന്റെ സെക്രട്ടറി ഡോ. കെ.ജെ. അജയകുമാർ അധ്യക്ഷത വഹിച്ചു.
ജോസ് വർഗീസ് രചിച്ച "ഒരു കുടിയേറ്റക്കാരന്റെ ഓർമക്കുറിപ്പുകൾ' എന്ന ആത്മകഥയുടെ പുനപ്രകാശനം പ്രഫ. ഹമീദ് ചേന്ദമംഗലൂർ നിർവഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ മുഖ്യാതിഥിയായി. അഷ്ടമൂർത്തി, ജോർജ്കുട്ടി വിളക്കുന്നേൽ, ബാബു പൈക്കാട്ടിൽ, ഡോ. ജെയിംസ് പോൾ, പി.ടി. അഗസ്റ്റിൻ, ഡോ. ടി.കെ. അബ്ബാസലി, ജോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.