കാൻസർ ബോധവത്കരണ സെമിനാർ
1494621
Sunday, January 12, 2025 7:25 AM IST
തോട്ടുമുക്കം: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
തോട്ടുമുക്കം ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പനംപിലാവ് പാരീഷ് ഹാളിൽ നടന്ന പ്രോഗ്രാം സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര ഉദ്ഘാടനം ചെയ്തു. ജിവിഎസ് പ്രസിഡന്റ് സിജി സിറിയക്ക് അധ്യക്ഷത വഹിച്ചു.
ഏരിയ കോ ഓഡിനേറ്റർ ഷൈനി സിബി, ബിന്ദു ആന്റോ, പ്രോഗ്രാം കോ ഓഡിനേറ്റർ കെ.സി. ജോയി, ആൽബിൻ സഖറിയാസ് എന്നിവർ പ്രസംഗിച്ചു. റോണി ഗിൽബർട്ട്, വിപിൻ വാസുദേവൻ, എം. ധന്യ എന്നിവർ ക്ലാസുകൾ നയിച്ചു.