ആവേശമായി പ്രസ്ക്ലബ് കായികമേള
1494842
Monday, January 13, 2025 5:14 AM IST
കോഴിക്കോട്: കാലിക്കട്ട് പ്രസ്ക്ലബ് കുടുംബമേളയുടെ ഭാഗമായുള്ള കായിക മത്സരങ്ങൾ ലയോള സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ആംപ്യൂട്ടി ഫുട്ബോൾ ഇന്ത്യൻ ക്യാപ്റ്റൻ എസ്. ആർ. വൈശാഖ് ഉദ്ഘാടനം ചെയ്തു. ജഴ്സി പ്രകാശനം ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സ് ഷോറൂം മാനേജർ കെ. ഹിരൺ ശശി നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ സജിത്, കെയുഡബ്ല്യുജെ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, സംസ്ഥാന കമ്മിറ്റി അംഗം എം. ഫിറോസ് ഖാൻ, കുടുംബമേള ജനറൽ കൺവീനർ പി.എസ് രാകേഷ്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ വ്യാസ് പി. റാം, കൺവീനർ നിസാർ കൂമണ്ണ,
പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്, എ. ബിജുനാഥ്, കെ.എസ് രേഷ്മ, ഒ. സയ്യിദ് അലി ശിഹാബ് സംസാരിച്ചു. സമ്മാനവിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽ കുമാർ നിർവഹിച്ചു.