‘മഹാത്മഗാന്ധിയെ സംഘപരിവാർ വധിച്ചുകൊണ്ടിരിക്കുന്നു’
1494630
Sunday, January 12, 2025 7:25 AM IST
കോഴിക്കോട്: ഗാന്ധിയെ ഓരോ നിമിഷവും സംഘപരിവാർ വീണ്ടും വീണ്ടും വധിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.കെപിസിസി ഗാന്ധി ദർശൻ സമിതിയുടെ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ആപ്തവാക്യത്തിലൂന്നി ഗാന്ധിക്ക് ജീവിക്കാൻ കഴിഞ്ഞു എന്നത് രാഷ്ട്രീയ പ്രവർത്തകർ പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് ടി.കെ. സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി.