സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1494843
Monday, January 13, 2025 5:14 AM IST
കോടഞ്ചേരി: സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെന്റ് ജോസഫ്സ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ജോൺ മുഖ്യാതിഥിയായിരുന്നു.കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി, വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ലിസി ചാക്കോച്ചൻ, ചിന്ന അശോകൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.എം. ജോസഫ്, നോബിൾ കുര്യാക്കോസ്, ട്രഷറർ ഷിജോ സ്കറിയ,
സംസ്ഥാന സെക്രട്ടറി പി.എം. എഡ്വേർഡ്, ജില്ലാ സെക്രട്ടറി വിപിൻ സോജൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി കോച്ച് കെ. ഹംസ എന്നിവർ പ്രസംഗിച്ചു.