ഓർമപ്പെരുന്നാളിന് കൊടിയേറി
1494627
Sunday, January 12, 2025 7:25 AM IST
കോഴിക്കോട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിന് കൊടിയേറി. കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു. ഇടവകവികാരി ഫാ. ബേസിൽ ടി. ഏലിയാസ് തൊണ്ടലിൽ , ദദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് മൈക്കോട്ടുംകര , ട്രസ്റ്റി പി.സി. തോമസ്, സെക്രട്ടറി ടി.ടി.ഏലിയാസ്, സി.ഇ. ചാക്കുണ്ണി, എൻ.കെ. പൗലോസ്, ടി.ഒ. വർഗീസ് എന്നിവർ സംബന്ധിച്ചു.
രോഗികൾക്കുവേണ്ടി കരുണയുടെ ബലി അർപ്പിക്കപ്പെട്ടു . 75 വയസ് കഴിഞ്ഞവരെ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ആദരിച്ചു. ഇന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവകയുടെ സുവർണ ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം മെത്രാപ്പോലീത്ത നിർവഹിക്കും. ഉച്ചയ്ക്ക് 12.30 ന് നേർച്ചസദ്യയോടെ പെരുന്നാൾ ശുശ്രൂഷകൾക്കു സമാപനമാകും.