ടി. സിദ്ദിഖ് എംഎല്‍എക്ക് ആര്.പി. രവീന്ദ്രന് സ്മാരക ഹസ്ത പുരസ്കാരം
1494620
Sunday, January 12, 2025 7:25 AM IST
കോഴിക്കോട്: പ്രമുഖ ഗാന്ധിയനും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്.പി രവീന്ദ്രന്റെ സ്മരണയ്ക്കായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ഏര്‍പ്പെടുത്തിയ പ്രഥമ ആര്.പി. രവീന്ദ്രന് സ്മാരക ഹസ്ത പുരസ്കാരം ടി. സിദ്ദിഖ് എംഎല്‍എക്ക്. 25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വയനാട് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ ജനപ്രതിനിധി എന്ന നിലയില്‍ നടത്തിയ വിശ്രമരഹിതവും ത്യാഗപൂര്‍ണവുമായ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. യു.കെ. കുമാരന്, ആര്. എസ് പണിക്കര്‍, പ്രതാപന് തായാട്ട് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.ഫെബ്രവരി ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.
മെന്ന് യു.കെ കുമാരന്, ആര്.എസ് പണിക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.