മദർ തെരേസ പുരസ്കാരം മുനീർ എരവത്തിന്
1494631
Sunday, January 12, 2025 7:25 AM IST
പേരാമ്പ്ര: ജൻ അഭിയാൻ സേവാ ട്രസ്റ്റ് ജില്ലയിലെ മികച്ച പൊത പ്രവർത്തകർക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ മദർ തെരേസ പുരസ്കാരം മുനീർ എരവത്തിന് ലഭിച്ചു.
രാഷ്ട്രീയ-ജീവകാരുണ്യ- പാലിയേറ്റീവ് മേഖലഖകളിൽ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. സഹയാത്ര പാലിയേറ്റിവ് കെയർ, ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചുവരികയാണ് മുനീർ.
കിടപ്പു രോഗികൾക്ക് വീടു നിർമിച്ചു നൽകൽ, മാസം തോറും മരുന്ന്, ഭക്ഷണ കിറ്റ് വിതരണം, കിടപ്പു രോഗികൾക്ക് തൊഴിൽ സംരംഭം തുടങ്ങിയ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്ന മുനീർ എരവത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ. കൃഷ്ണൻകുട്ടി പുരസ്കാരം നൽകി.