ഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം വീണു
1494625
Sunday, January 12, 2025 7:25 AM IST
കോഴിക്കോട്:പന്നിയങ്കര പോലീസ് സ്റ്റേഷനു സമീപത്ത് ഓടികൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരംവീണ് രണ്ടു മണിക്കൂർ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ ഓഫീസർമാരായ എം.അനീഷ്, കെ. ഷഫീഖ് അലി, കെ.പി. അമീറുദ്ദീൻ, പി. മനുപ്രസാദ്, അഖിൽ മോഹൻ, എം. തീർത്ഥ, ഹോംഗാർഡ് കൃഷ്ണകുമാർ എന്നിവരടങ്ങിയ യൂണിറ്റ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പൂർവ സ്ഥിതിയിലാക്കിയത്. ഇന്നലെ രാവിലെയായിരുന്നു അപകടം.ആര്‍ക്കും പരിക്കില്ല.