ഭിന്നശേഷി കലോത്സവം നടത്തി
1494626
Sunday, January 12, 2025 7:25 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം "ചിലമ്പൊലി 24' സംഘടിപ്പിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അധ്യക്ഷത വഹിച്ചു.
സിഡിപിഒ വി.പി. തസ്ലീന മുഖ്യാതിഥിയായി. സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ സാന്ത്വന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സ്ഥിരംസമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, കെ.എം. മുഹമ്മദലി, മേഴ്സി പുള്ളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ, അപ്പു കോട്ടയിൽ, ലിസി സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് അങ്കണവാടി വർക്കർമാർ നേതൃത്വം നൽകി.