കെട്ടിടത്തിലെ കൈവരികള്‍ക്കിടയില്‍ കാല് കുടുങ്ങി;വയോധികക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്
1492400
Saturday, January 4, 2025 5:43 AM IST
വടകര: വടകര ടൗണില്‍ അശോക തിയേറ്ററിന് മുന്‍വശം പുത്തന്‍കണ്ടി ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ കൈവരികള്‍ക്കിടയില്‍ സ്ത്രീയുടെ കാല് കുടുങ്ങി. ഇവരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഒഞ്ചിയം എടക്കണ്ടികുന്നുമ്മല് ചന്ദ്രി (72) ആണ് അടിച്ചുവാരുന്നതിനിടയില്‍ അബദ്ധവശാല്‍ കുടുങ്ങിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ വടകര ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച് കൈവരികള്‍ വിടര്‍ത്തി മാറ്റി സ്ത്രീയെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തി. വടകര ഫയര്‍ സ്റ്റേഷന് സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ സി.കെ. ഷൈജേഷിന്റെ നേതൃത്വത്തില്‍ വി. ലികേഷ്, പി.ടി. സിബിഷാല്‍, ടി. ഷിജേഷ്, പി.കെ. ജൈസല്‍, സി. ഹരിഹരന് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.