ഗൂ​ഢാലോ​ച​ന, അ​ധ്യാ​പ​ക​ര്‍​ക്ക് പ​ങ്ക്

കോ​ഴി​ക്കോ​ട്: പ​ത്താം​ക്ലാ​സ് ക്രി​സ്മ​സ് പ​രി​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച കേ​സി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച് ക്രൈം​ബ്രാ​ഞ്ച്. കൊ​ടു​വ​ള്ളി ആ​സ്ഥാ​ന​മാ​യ എംഎ​സ് സൊ​ല്യൂ​ഷ​ന്‍​സ് ഓ​ണ്‍​ലൈ​ന്‍ ട്യൂ​ഷ​ന്‍ ചാ​ന​ല്‍ സി​ഇ​ഒ എം. ​ഹു​ഹൈ​ബും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്താ​ന്‍ റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഷു​ഹൈ​ബി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ഗ​ണി​ക്ക​വെ, വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി ക്രൈം​ബ്രാ​ഞ്ചി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഷു​ഹൈ​ബി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ എ​തി​ര്‍​ത്തു​കൊ​ണ്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും.

അ​മി​ത സാ​മ്പ​ത്തി​ക വ​രു​മാ​ന​ത്തി​നാ​യി ഒ​ന്നാം പ്ര​തി ഷു​ഹൈ​ബും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​റ്റ് പ്ര​തി​ക​ളും ചേ​ര്‍​ന്ന് കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി സ്‌​കൂ​ള്‍ ത​ല പാ​ദ​വാ​ര്‍​ഷി​ക, അ​ര്‍​ദ്ധ​വാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ടു​ത്തെ​ന്നും പ​രീ​ക്ഷ​യു​ടെ ത​ലേ ദി​വ​സം പ്ര​വ​ച​ന​മെ​ന്ന പേ​രി​ല്‍ എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യും ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ അ​ര്‍​ദ്ധ​വാ​ര്‍​ഷി​ക പ​രീ​ക്ഷ​യി​ല്‍ പ​ത്താം ക്ലാ​സ് ഇം​ഗ്ലീ​ഷ് പേ​പ്പ​റി​ല്‍ വ​ന്ന 18 മു​ത​ല്‍ 26 വ​രെ​യു​ള​ള എ​ല്ല ചോ​ദ്യ​ങ്ങ​ളും എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് പ്ര​വ​ചി​ച്ച രീ​തി​യി​ല്‍ ത​ന്നെ​യാ​ണ് വ​ന്ന​ത്.

സാ​ധാ​ര​ണ നി​ല​യി​ല്‍ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ല്‍ പാ​സേ​ജ് ചോ​ദ്യ​ത്തി​ല്‍ അ​ഞ്ച് ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കാ​റു​ള​ള​ത്. എ​ന്നാ​ല്‍, ഇ​ക്കു​റി ആ​റ് ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് പ്ര​വ​ചി​ച്ചി​രു​ന്നു. ആ​റാ​മ​ത്തെ ചോ​ദ്യം ഏ​ത് ത​ര​ത്തി​ലാ​കു​മെ​ന്നും പ്ര​വ​ചി​ച്ചു. ചോ​ദ്യ പേ​പ്പ​ര്‍ നേ​ര​ത്തെ കാ​ണാ​ത്ത ഒ​രാ​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ച​നം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ല. കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​യ ഷു​ഹൈ​ബ് ഇം​ഗ്‌​ളീ​ഷ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച​തി​ല്‍ നി​ന്ന് ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ച്ച ന​ട​ന്ന​താ​യി സം​ശ​യി​ക്കാ​വു​ന്ന​താ​ണ്.

ചോ​ദ്യ പേ​പ്പ​റു​ക​ളും ഒ​ന്നാം പ്ര​തി ഷു​ഹൈ​ബി​ന്റെ യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളും ചോ​ര്‍​ന്ന വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രു​ടെ മൊ​ഴി​ക​ളും ഒ​രു​മി​ച്ച് വി​ശ​ക​ല​നം ചെ​യ്യു​മ്പോ​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​താ​യി വ്യ​ക്ത​മാ​കു​ന്നു​ണ്ട്.

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ സ​ഹാ​യ​ത്തോ​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി കൊ​ടു​ക്കു​ന്ന റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ബ​ല​മാ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ത​നി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും നി​ല​വി​ല്‍ കേ​സി​ലെ പ്ര​തി താ​ന്‍ മാ​ത്ര​മാ​ണെ​ന്നും ഒ​രാ​ള്‍​ക്ക് ഒ​റ്റ​യ്ക്ക് എ​ങ്ങ​നെ​യാ​ണ് ഗൂ​ഡാ​ലോ​ച​ന ന​ട​ത്താ​ന്‍ ക​ഴി​യു​ക​യെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഷു​ഹൈ​ബ് വാ​ദി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചോ​ദ്യ​പ്പേ​ര്‍ ചോ​ര്‍​ച്ച​യി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ക്രൈം​ബ്രാ​ഞ്ചി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.