ജെസിഐ ചേവായൂര്‍ ഭാരവാഹികള്‍ നാലിന് ചുമതലയേല്‍ക്കും
1492129
Friday, January 3, 2025 4:42 AM IST
കോഴിക്കോട്: ജെസിഐ ചേവായൂര്‍ ഭാരവാഹികള്‍ നാലിന് ചുമതലയേല്‍ക്കും. പി.വി.സാമി റോഡിലെ ബുള്ള്യന്‍ ആര്‍ക്കേഡില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മുന്‍ സോണ്‍ പ്രസിഡന്റ് വേണുഗോപാല്‍ ശിവദാസ് മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
ഇ.വി. അരുണ്‍ വിശിഷ്ടാതിഥിയായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട പ്രൊജക്ടുകളും സാമൂഹിക വികസന പദ്ധതികളും നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞു. സമൂഹത്തില്‍ അവഗണിക്കപ്പെട്ടവര്‍ക്കും ബിസിനസുകാര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു.
പ്രസിഡന്റ് കവിതാ ബിജേഷ്, സെക്രട്ടറി ഷിബിന്‍ കാവില്‍,ട്രഷറര്‍ റിജേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.