ഭീതി പടർത്തിയ ബേലൂർ മഖ്ന വീണ്ടും കേരള അതിർത്തിയിൽ
1492387
Saturday, January 4, 2025 5:29 AM IST
മാനന്തവാടി: ബേലൂർ മഖ്ന വീണ്ടും കേരള അതിർത്തിയായ തോൽപ്പെട്ടിയിൽ എത്തി. 2024 ഫെബ്രുവരി 10ന് പാൽവെളിച്ചത്ത് അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന കഴിഞ്ഞ ദിവസമാണ് വയനാട് വന്യജീവിസങ്കേതത്തിലെ തോൽപ്പെട്ടി വനമേഖലയിൽ എത്തിയത്.
കേരളാ വനംവകുപ്പ് ജാഗ്രത പുലർത്തിയതിനാൽ ആന വീണ്ടും നാഗർ ഹോള വനമേഖലയിലേക്ക് കടന്നെന്നാണ് വിവരം. ജിപിആർഎസ് സിഗ്നൽ ലഭിച്ചതോടെ കർണാടക, കേരള വനപാലകർ ജാഗ്രതയിലാണ്.
കേരള അതിർത്തിയിലെ നാഗർഹോള കടുവ സങ്കേതത്തിലെ കുട്ടം, ചേന്പുംകൊല്ലി വനമേഖലയിലാണ് ആന ഇപ്പോഴുള്ളത്. കർണാടക വനംവകുപ്പിന്റെ ആർആർടി ടീം ആനയെ നിരീക്ഷിച്ച് വരികയാണ്.