സംയുക്ത ക്രിസ്മസ്- ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു
1492122
Friday, January 3, 2025 4:38 AM IST
കോടഞ്ചേരി: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) കോടഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യത്തെ ക്രിസ്മസ്- പുതുവത്സര സമ്മേളനം കോടഞ്ചേരിയിൽ നടത്തി. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യുസിഎഫ് മേഖല പ്രസിഡന്റ് രാജു ചൊള്ളാമഠത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോൺസൺ തേക്കടയിൽ മുഖ്യപ്രഭാഷണം നടത്തി.
തെയ്യപ്പാറ സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ഫാ. ബേസിൽ തമ്പി, വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ, യുസിഎഫ് മേഖല യൂണിറ്റ് ട്രഷറർ ഷിജി അവന്നൂർ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി പഞ്ചായത്തിലെ 23 പള്ളികളിലെ വൈദികരും വിശ്വാസികളും പരിപാടിയിൽ പങ്കെടുത്തു.