സിപിഎമ്മിന്റെ ചോരക്കൊതി രാഷ്ട്രീയം വ്യക്തമാക്കുന്ന വിധി: കെ.എം. ഷാജി
1492385
Saturday, January 4, 2025 5:29 AM IST
കോഴിക്കോട്: സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ തനി സ്വരൂപം മാലോകര്‍ക്ക് കൂടുതല്‍ വ്യക്തമാകുന്ന കോടതി വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിലുണ്ടായതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
ടി.പി. ചന്ദ്രശേഖരന്, അരിയില്‍ ഷുക്കൂര്‍ സംഭവങ്ങളുടെ തുടര്‍ച്ചയായി സമാനമായി നടന്ന സംഭവമാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷിന്റിന്റെയും ശരത്ലാലിന്റെയും അരുംകൊലയെന്ന് അദ്ദേഹം വാര്‍ത്താസേമ്മളനത്തില്‍ പറഞ്ഞു.
നാട്ടിലെ പ്രിയപ്പെട്ടവരായ പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ രണ്ടു ചെറുപ്പക്കാരെ വെട്ടിനുറുക്കി കൊന്നത് ഏതെങ്കിലും സംഘര്‍ഷത്തിലെ കൈയബദ്ധം അല്ലായിരുന്നു. സിപിഎം ഉന്നത നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകര കൃത്യത്തെ തേച്ച് മായ്ച്ച് കളയാനും കേസ് അട്ടിമറിക്കാനും സിപിഎം ഭരണം തന്നെ ദുരുപയോഗം ചെയ്തു.
സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ മുടക്കി സിബിഐ വരുന്നത് പോലും തടയിട്ടെങ്കിലും സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളെ ശിക്ഷിച്ചതോടെ എല്ലാവര്ക്കും കാര്യം ബോധ്യപ്പെട്ടുവെന്ന അദ്ദേഹം പറഞ്ഞു.