ഡോ.പി.പി. വേണുഗോപാലിന് ഐഎംഎ ദേശീയ അവാര്‍ഡ് സമ്മാനിച്ചു
1492130
Friday, January 3, 2025 4:42 AM IST
കോഴിക്കോട്: ഡോ.പി.പി. വേണുഗോപാലിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പുരസ്കാരമായ ഡോ. കെ. ശരണ്‍ കാര്‍ഡിയോളജി എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.
ഹൈദരാബാദില്‍ നടന്ന ഐഎംഎ ദേശീയ സമ്മേളനത്തില്‍ ഐഎംഎ ദേശീയ പ്രസിഡന്റ് ആര്.വി. അശോകന് അവാര്‍ഡ് സമ്മാനിച്ചു.
ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്ക് ഡോ. വേണുഗോപാല്‍ നല്കിയ സേവനവും അര്‍പ്പണ ബോധവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ആസ്റ്റര്‍ ഡിഎം ഹെല്‍ക്ക് കെയര്‍ എമര്‍ജന്‍സി മെഡിസിന് ഡയറക്ടറാണ് ഡോ. വേണുഗോപാല്‍.