കെപിഎസ്ടിഎ അധ്യാപക കായികമേള
1492405
Saturday, January 4, 2025 5:45 AM IST
കോഴിക്കോട്: കെപിഎസ്ടിഎ സംസ്ഥാന അധ്യാപക കായികമേള കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന് പതാക ഉയര്‍ത്തി.
വിജയികള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുനില്‍കുമാര്‍ സമ്മാനം നല്കി. സെക്രട്ടറിമാരായ വിനോദ് കുമാര്‍, ഗിരീഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് ടി.ടി. ബിനു, സെക്രട്ടറി ഇ.കെ.സുരേഷ്, എം. കൃഷ്ണമണി, പി.എം. ശ്രീജിത്ത്, ടി. ആബിദ്, സജീവന് കുഞ്ഞോത്ത്, പി. രാമചന്ദ്രന്, ഷാജു പി. കൃഷ്ണന്, ടി.കെ. പ്രവീണ്‍, പി.കെ. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പി.കെ.മനോജ് കുമാര്‍, കെ.എം. സുജേഷ്, യു.കെ.സുധീര്‍കുമാര്‍, ഹരീഷ് കുമാര്‍, നബീല്‍, നജീബ്, ജാസിര്‍, അര്ജുന് സാരംഗി, മുഹമ്മദ് അസ്ലം എന്നിവര്‍ നേതൃത്വം നല്കി.