പിണറായിക്കെതിരായ വിധി: ഷാഫി പറമ്പില്‍
1492384
Saturday, January 4, 2025 5:29 AM IST
കോഴിക്കോട്: ഖജനാവിലെ പണം ഉപയോഗിച്ച് പെരിയ കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചുവെന്ന് ഷാഫി പറമ്പില്‍ എംപി. പ്രതികള്‍ക്കെതിരേ മാത്രമല്ല മുഖ്യമന്ത്രിക്കെതിരായ വിധി കൂടിയാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത പണറായി വിജയനെതിരായ വിധിയാണിത്.
സിപിഎം സംവിധാനം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് പെരിയിയിലേത്. കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമായി െതളിഞ്ഞു.
സമയവും സ്ഥലവും തീരുമാനിച്ച് സിപിഎം നടപ്പിലാക്കിയ കൊലപാതകമാണിത്. പ്രതികളും അവരുടെ കുടുംബങ്ങളും ഒരു തരത്തിലുള്ള സഹതാപവും അര്‍ഹിക്കുന്നില്ല. നിയമപരമായ മറ്റുകാര്യങ്ങള്‍ ഇരുവരുടെയും കുടുംബങ്ങളുമായി ആലോചിച്ച് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.