മന്നത്ത് പത്മനാഭൻ ജയന്തി ആഘോഷിച്ചു
1492128
Friday, January 3, 2025 4:42 AM IST
കോഴിക്കോട്: നായർ സർവീസ് സൊസൈറ്റി സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജന്മ ജയന്തി ആഘോഷവും അനുസ്മരണ സമ്മേളനവും നവോത്ഥാന കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നളന്ദ ഓഡിറ്റോറിയത്തിൽ നടത്തി.
സാംസ്കാരിക നേതാവ് ഇളയിടത്ത് വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് രാമദാസ് വേങ്ങേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ സെഷൻസ് ജഡ്ജി കെ.കെ. കൃഷ്ണൻകുട്ടി പയമ്പ്ര ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പി. അനിൽ ബാബു, ടി. രാധാകൃഷ്ണൻ നായർ, രാമകൃഷ്ണൻ തിരുവാലിൽ, കെ. രമ ബാബു, തങ്കം പറമ്പിൽ, ശ്രീകല വിജയൻ, പി.എം. നാരായണമേനോൻ, കെ.പി. ആനന്ദൻ നായർ, ജയകുമാരി മാറാട് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് എംടിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.