വയനാട് പെരുന്തട്ടയിൽ വന്യജീവി ആക്രമണത്തിൽ പശു ചത്തു
1492392
Saturday, January 4, 2025 5:32 AM IST
കൽപ്പറ്റ: പെരുന്തട്ടയിൽ വന്യജീവി ആക്രമണത്തിൽ പശു ചത്തു. കോഫി ബോർഡിന്റെ തോട്ടത്തിനു സമീപം താമസിക്കുന്ന സബ്രഹ്മണ്യന്റെ പശുവാണ് ചത്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
വന്യമൃഗം ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ഇന്നലെ രാവിലെ ജഡം കണ്ടെത്തിയത്. കടുവ സാന്നിധ്യമുള്ളതാണ് പെരുന്തട്ടയും സമീപ പ്രദേശങ്ങളും. പശുവിനെ പിടിച്ചത് കടുവയാണെന്ന സംശയത്തിലാണ് നാട്ടുകാർ.