പരാതി പരിഹാരത്തിന് സ്പെഷൽ സെൽ
1492106
Friday, January 3, 2025 4:17 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിത കുടുംബങ്ങളിൽ സർക്കാർ ക്വാട്ടേഴ്സ്, വാടക വീടുകൾ, ബന്ധു വീടുകൾ എന്നിവിടങ്ങളിൽ താത്കാലികമായി പുനരധിവസിപ്പിച്ചവർക്ക് പരാതികൾ ഉണ്ടെങ്കിൽ കളക്ടറേറ്റിലെ സ്പെഷൽ സെല്ലിൽ അറിയിക്കാം.
പരാതി പരിഹാരത്തിന് സബ് കളക്ടർ നോഡൽ ഓഫീസറായുള്ള യൂത്ത് ടീം പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
എൻഎസ്എസ് വോളണ്ടിയർമാർ, കൗണ്‍സലർമാർ, സന്നദ്ധ സേവകർ എന്നിവരെ ഉൾപ്പെടുത്തി 50 കുടുംബത്തിന് ഒരു ടീം എന്ന രീതിയിലാണ് പ്രവർത്തനം. പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മാസത്തിൽ പ്രത്യേക അദാലത്ത് നടത്തും.