മാനസികാരോഗ്യ ചികിത്സ പുനരധിവാസ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി
1492111
Friday, January 3, 2025 4:17 AM IST
കൊടുവള്ളി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ തണലിന്റെ നേതൃത്വത്തിൽ മലബാർ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് കൊടുവള്ളിയിൽ പ്രവർത്തനമാരംഭിക്കുന്ന മാനസികാരോഗ്യ ചികിത്സ പുനരധിവാസ കേന്ദ്രത്തിലെ മൂന്നു കെട്ടിടങ്ങൾക്ക് ശിലാസ്ഥാപനം നിർവഹിച്ചു. മാനസികാരോഗ്യ ഒപി, ഐപി ബ്ലോക്കിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ശിലാസ്ഥാപനം നടത്തി.
ആശ്രിതരില്ലാത്ത മനസികരോഗികളെ സംരക്ഷിക്കുന്നതിനുള്ള തണൽ ഹോമിന്റെ ശിലാസ്ഥാപനം സുഹൈൽ പടയൻ മസ്കറ്റ് നിർവഹിച്ചു. വ്യവസായ പ്രമുഖൻ ഇ.പി. അബ്ദുറഹ്മാൻ ഡി അഡിക്ഷൻ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ അബ്ദു വെല്ലോറ പരിപാടി ഉദ്ഘാടനം ചെയ്തു. ജെഡിടി ഇസ്ലാം പ്രസിഡന്റ് ഡോ. പി.സി. അൻവർ അധ്യക്ഷത വഹിച്ചു.
മലബാർ ഗ്രൂപ്പ് ഇന്റർനാഷണൽ ഓപറേഷൻ എംഡി ഷംലാൽ അഹമ്മദ്, കൊടുവള്ളി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ശഹാനിത, വാർഡ് കൗൺസിലർ ഇ. ബാലൻ, ജമീല കളത്തിങ്ങൽ, ഹസീന ഇലങ്ങോട്ടിൽ, കെ.കെ. ഖാദർ, കെ. ഷറഫുദീൻ, ഒ.ടി. സുലൈമാൻ, ഒ.പി. റഷീദ് എന്നിവർ പ്രസംഗിച്ചു.