മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ തിരുനാളിനു കൊടിയേറി
1492394
Saturday, January 4, 2025 5:43 AM IST
കോഴിക്കോട്: മരഞ്ചാട്ടി സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യാകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. റവ. ഡോ. മാത്യു കുളത്തിങ്കൽ സഹകർമ്മികനായി.
സുറിയാനി ഭാഷയിൽ അർപ്പിച്ച വിശുദ്ധ കുർബാന വ്യത്യസ്ത അനുഭവമായി. മൈനർ മേജർ സെമിനാരികളിലെ വിദ്യാർഥികൾ ഗായക സംഘത്തിന് നേതൃത്വം നൽകി. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ഒപ്പീസ്. വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം- പെരിന്തൽമണ്ണ ഫൊറോന പള്ളി വികാരി ഫാ. ജിൽസ് കാരികുന്നേൽ. 6.15 പ്രദക്ഷിണം, എട്ടിന് സമാപന പ്രാർഥന, 8.45ന് ആകാശ വിസ്മയം.
നാളെ രാവിലെ ഏഴിന് കൃതജ്ഞതാബലി, പത്തിന് തിരുനാൾ കുർബാന, വചന സന്ദേശം താമരശേരി അൽഫോൻസാ മൈനൽ സെമിനാരി റെക്ടർ ഫാ. കുര്യൻ താന്നിക്കൽ. 11.15 ന് പ്രദക്ഷിണം. 12.30ന് വിശുദ്ധ കുർബാനയുടെ ആശിർവാദം സ്നേഹ വിരുന്ന്.