കൊ​യി​ലാ​ണ്ടി: ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് കു​ഞ്ഞി​പ്പ​ള്ളി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​പ​തി​നാ​യി​രം ലി​റ്റ​ർ മ​ണ്ണെ​ണ്ണ പി​ടി​കൂ​ടി.

ജി​എ​സ്‌​ടി നി​യ​മ​പ്ര​കാ​ര​മു​ള്ള യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​തെ ടാ​ങ്ക​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന വെ​ള്ള മ​ണ്ണെ​ണ്ണ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ർ​ണ്ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ടാ​ങ്ക​ർ ലോ​റി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കൊ​യി​ലാ​ണ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ ജി.​വി. പ്ര​മോ​ദ്, ഡെ​പ്യൂ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ ഇ.​കെ. ശി​വ​ദാ​സ​ൻ, വി.​ജെ. റി​ൻ​സ്, ജെ. ​ബി​ജു, കെ.​പി. രാ​ജേ​ഷ്, സി. ​ബി​നു, പി. ​ജി​തി​ൻ ബാ​ബു, കെ. ​ല​തീ​ഷ്, അ​സി. ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. നി​ജാ​സ്,

കെ. ​ബി​നേ​ഷ്, പി.​വി. സു​കു​മാ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സ്ക്വാ​ഡാ​ണ് ലോ​റി പി​ടി​കൂ​ടി​യ​ത്. ടാ​ങ്ക​ർ ലോ​റി​യി​ൽ വെ​ള്ള മ​ണ്ണെ​ണ്ണ ക​ട​ത്തു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. മ​റ്റൊ​രു ടാ​ങ്ക​ർ ലോ​റി​യും മ​ണ്ണെ​ണ്ണ​യു​മാ​യി ത​ളി​പ്പ​റ​മ്പി​ൽ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.