ഡോക്ടർമാരുടെ കോൺക്ലേവ് "ഇംപൾസ് -2024' സമാപിച്ചു
1492404
Saturday, January 4, 2025 5:45 AM IST
കോഴിക്കോട്: ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർമാരുടെ കോൺക്ലേവ് "ഇംപൾസ് -2024' സമാപിച്ചു.13ഓളം വിഷയങ്ങളിലായി വ്യത്യസ്ഥ പ്രബന്ധങ്ങളിൽ മലബാറിലെ വിവിധ ആശുപത്രികളിലെ ഇരുനൂറോളം ഡോക്ടർമാർ പങ്കെടുത്തു.
ആസ്റ്റർ മിംസ് അക്കാദമിക് വിഭാഗം മേധാവി ഡോ. പി.കെ. ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത് കുമാർ ഉദ്ഘാടനം ചെയ്തു.