പൂതംപാറ ലിറ്റിൽ ഫ്ലവർ പള്ളിയിൽ തിരുനാളിനു കൊടിയേറി
1492397
Saturday, January 4, 2025 5:43 AM IST
പൂതംപാറ: പൂതംപാറ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യായുടെയും പരിശുദ്ധ കന്യാകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് വികാരി ഫാ. ബോബി മഴുവഞ്ചേരി കൊടി ഉയർത്തി. തുടർന്ന് കുണ്ടുതോട് സെന്റ് ജോസഫ്സ് ചർച്ച് വികാരി ഫാ. ജോർജ് വരിക്കാശേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ഇടവക ദിനാഘോഷവും കലാപരിപാടികളും നടത്തി. ഇന്ന് വൈകുന്നേരം നാലിന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. സന്തോഷ് മൂലൻ വിസി കാർമികത്വം വഹിക്കും. 6.30 ന് ലദീഞ്ഞ്. തുടർന്ന് കാരിമുണ്ട പന്തലിലേക്ക് തിരുനാൾ പ്രദക്ഷിണം.
രാത്രി എട്ടിന് സമാപനാശിർവാദം, സ്നേഹവിരുന്ന്, വാദ്യമേളങ്ങൾ, ആകാശ വിസ്മയം, നാടകം - അകത്തളം. നാളെ രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജിതിൻ ഇമ്പാലിൽ (പ്രിൻസിപ്പൽ, സോഫിയ സ്കൂൾ) കാർമികത്വം വഹിക്കും. 11.30 ന് പ്രദക്ഷിണം, സമാപനാശിർവാദം.