സാധാരണ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തണം: കെ. സുധാകരന്
1492382
Saturday, January 4, 2025 5:29 AM IST
കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാധാരണ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ഡിസിസി സംഘടിപ്പിച്ച വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ അംഗത്വ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തിപരമായ ബന്ധം പുലര്‍ത്താത്തത് അപകടരമായ സാഹചര്യം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. ഓരോരുത്തരും വ്യക്തിപരമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന നിലയിലേക്ക് ഉയരണം.
അയല്പക്കക്കാരുമായി നല്ല ബന്ധം നിലനിര്‍ത്തണം. രോഗബാധിതനായികിടക്കുന്ന പ്രവര്‍ത്തകനെ അതുവഴി പോകുമ്പോള്‍ കാണാതിരിക്കുന്നതു ശരിയായ രീതിയല്ല. വ്യക്തിബന്ധം പുലര്‍ത്താന്‍ കഴിയത്തത് പാര്‍ട്ടിക്കു അപചയമാണ് ഉണ്ടാക്കുന്നത്.
നല്ല ബന്ധം നിലനിര്‍ത്തിയാല്‍ മാത്രമേ ബൂത്തുതലത്തില്‍ നല്ല പിന്‍ബലമുള്ള അണികളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അംഗത്വകാര്‍ഡ് വിതരണം സംസ്ഥാന കോണ്‍ഗ്രസ് ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണ്. പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.