പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിനു കൊടിയേറി
1492396
Saturday, January 4, 2025 5:43 AM IST
തിരുവമ്പാടി: പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. ജോസഫ് താണ്ടാംപറമ്പിൽ കൊടിയേറ്റി. 12 വരെയാണ് തിരുനാൾ.
ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, വചന പ്രഘോഷണങ്ങൾ, വിശ്വാസപ്രഘോഷണ പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശവിസ്മയം എന്നിവയുണ്ടാകും.