തിരുനാൾ
1492123
Friday, January 3, 2025 4:38 AM IST
പേരാമ്പ്ര വിശുദ്ധ ഫ്രാൻസിസ് അസീസി ദേവാലയ തിരുനാൾ ഇന്ന് തുടങ്ങും
പേരാമ്പ്ര: നാല് ദിവസം നീണ്ടു നിൽക്കുന്ന പേരാമ്പ്ര വിശുദ്ധ ഫ്രാൻസിസ് അസീസി ദേവാലയ തിരുനാൾ ആഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 4.30ന് വികാരി ഫാ. ജോൺസ് പുൽപറമ്പിൽ കൊടി ഉയർത്തും.
തുടർന്ന് ഫാ. ജോമൽ കോനൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ആറിന് ഇടവക ദിനാഘോഷവും ഇടവകാംഗങ്ങളുടെ കലാവിരുന്നും. രാത്രി എട്ടിന് നേർച്ച ഭക്ഷണം. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30ന് ആഘോഷമായ തിരുനാൾ കുർബാന വചന സന്ദേശം - ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ (വികാരി സെന്റ് തോമസ് ചർച്ച് കുറ്റിക്കോൽ). ആറിന് പേരാമ്പ്ര ടൗണിലേക്ക് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം.
തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്, വാദ്യമേളങ്ങൾ. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം - ഫാ. ജെയിസൻ ജെയിംസ് മുല്ലത്തലശേരി.
തുടർന്ന് 11. 30 ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, സ്നേഹവിരുന്ന്. സമാപന ദിനമായ തിങ്കളാഴ്ച ഇടവകയിലെ മരിച്ചവരുടെ ഓർമ ദിനം. കാലത്ത് 6.30 ന് വിശുദ്ധ കുർബാന, ഒപ്പീസ് തുടർന്ന് കൊടിയിറക്കം.
വേനപ്പാറ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും
കോടഞ്ചേരി: വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നരം 4.45 നാണ് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന സെമിത്തേരി സന്ദർശനം, ഏഴിന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്റെ നാടകം നമ്മൾ.
ശനിയാഴ്ച രാവിലെ 6.15 ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, ഏഴിന് പെരുവില്ലി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം.
ഞായറാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, ഒന്പതിന് ആഘോഷമായ വിശുദ്ധ കുർബാന, വേനപ്പാറ ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന്, കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.
പൂഴിത്തോട് അമലോത്ഭവമാതാ ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും
പൂഴിത്തോട്: മൂന്നു ദിവസമായി ആഘോഷിക്കുന്ന പൂഴിത്തോട് അമലോത്ഭവ മാതാ ദേവാലയ തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം നാലിന് വികാരി ഫാ. മാത്യു ചെറുവേലിൽ കൊടി ഉയർത്തും.
4. 30ന് വിശുദ്ധ കുർബാനയും സെമിത്തേരി സന്ദർശനവും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് രൂപം പ്രതിഷ്ഠിക്കൽ. 4: 30ന് ആഘോഷകരമായ തിരുനാൾ കുർബാന - ജിയോ സണ്ണി കടുകൻമാക്കൽ (നവ വൈദീകൻ) തുടർന്ന് ലദീഞ്ഞ്, കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം, വചന സന്ദേശം - ഫാ. ജേക്കബ് തിട്ടയിൽ (നവ വൈദീകൻ), സമാപന ആശീർവാദം, വാദ്യമേളങ്ങൾ.
സമാപന ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന. പത്തിന് ആഘോഷകരമായ വിശുദ്ധ കുർബാന - ഫാ. ജോസഫ് പന്തപ്ലാക്കൽ ( നവ വൈദീകൻ). തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, കൊടിയിറക്കൽ.
മുതുകാട് ക്രിസ്തുരാജ ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും
പെരുവണ്ണാമൂഴി: മൂന്നുദിവസം നീണ്ടുനിൽക്കുന്ന മുതുകാട് ക്രിസ്തുരാജാ ദേവാലയ തിരുനാൾ ആഘോഷം ഇന്ന് തുടങ്ങും. വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് - വികാരി ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പേൽ. തുടർന്ന് മരിച്ചു പോയ പൂർവീകരെ അനുസ്മരിച്ച് ആഘോഷമായ കുർബാന, സെമിത്തേരി സന്ദർശനം.
രാത്രി ഏഴിന് മെഗാ എന്റർടെയ്മെന്റ്ഷോ (ടീം വൈബ് എന്റർടെയ്മെന്റ്, കാലിക്കട്ട്). നാളെ വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോർജ് വെള്ളാരംകാലായിൽ (ഡയറക്ടർ, മിഷൻ ലീഗ്). 6.45 ന് മുതുകാട് അങ്ങാടിയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, സന്ദേശം. 8.30 ന് വാദ്യമേളങ്ങൾ (ബാന്റ്, ചെണ്ട, ഫ്യൂഷൻ).
സമാപന ദിനമായ ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോബിൻ തെക്കേക്കരമറ്റം (ഡയറക്ടർ കെസിവൈഎം). 11.30 ന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് വാദ്യമേളങ്ങൾ, സ്നേഹ വിരുന്ന്.