മാനസ കക്കയത്തിന്റെ സംസ്ഥാന കവിതാ പുരസ്കാരം വിതരണം ചെയ്തു
1492127
Friday, January 3, 2025 4:38 AM IST
കൂരാച്ചുണ്ട്: മാനസ കക്കയത്തിന്റെ ഏഴാമത് സംസ്ഥാന കവിതാ പുരസ്കാരം കക്കയം ആന്റണി വിൻസെന്റ് നഗറിൽ നടന്ന ചടങ്ങിൽ എം. റംഷാദിന് കൈമാറി. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ റംഷാദിന്റെ ‘വരത്തരുണ്ടാവുന്നത്’ എന്ന കവിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.പി. ഏലിയാസ് മുഖ്യാതിഥിയായി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഹസീന, പഞ്ചായത്തംഗം ഡാർലി ഏബ്രഹാം, ജോസ് ചെരിയൻ, തോമസ് പോക്കാട്ട്, മുജീബ് കക്കയം, തോമസ് വെളിയംകുളം, ആൻഡ്രൂസ് കട്ടിക്കാന, നിസാം കക്കയം എന്നിവർ പ്രസംഗിച്ചു. രഘുനാഥൻ കുളത്തൂരിന്റെ കവിയരങ്ങും നടന്നു.