പേ​രാ​മ്പ്ര: ഇ​ന്ന​ലെ രാ​വി​ലെ നൊ​ച്ചാ​ട് മു​ളി​യ​ങ്ങ​ൽ വേ​ളാ​ങ്കോ​ട്ട് മീ​ത്ത​ൽ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മാ​റ്റി സ്ഥാ​പി​ച്ച ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത ഗ്യാ​സ് സി​ലി​ണ്ട​ർ ലീ​ക്കാ​യി.
പ​രി​ക്കു പ​റ്റി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന വീ​ട്ട​മ്മ മാ​ത്ര​മു​ള്ള വീ​ട്ടി​ൽ പാ​ച​ക വാ​ത​കം ലീ​ക്കാ​യ​ത് ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​ടി. റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സി​ലി​ണ്ട​ർ പു​റ​ത്തേ​ക്ക് എ​ടു​ത്തു​മാ​റ്റി ലീ​ക്ക് ഒ​ഴി​വാ​ക്കി.

പാ​ച​കം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ ഗ്യാ​സ് റെ​ഗു​ലേ​റ്റ​ർ ഓ​ഫ് ചെ​യ്യേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​സ​ജി​ത്ത്, പി.​ആ​ർ. സോ​ജു, പി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.