സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം എംടി ഫോട്ടോ പ്രദര്‍ശനമൊരുക്കുന്നു
1492402
Saturday, January 4, 2025 5:43 AM IST
കോഴിക്കോട്: മലയാളി ഹൃദയത്തിലേറ്റിയ പ്രിയ എഴുത്തുകാരന് എം.ടി വാസുദേവന്‍ നായരുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സീനിയര്ജേണലിസ്റ്റ്സ് ഫോറം കേരള കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്നു.
ജനുവരി 18 മുതല്‍ 22 വരെ ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം.കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാര്‍ പലപ്പോഴായി പകര്‍ത്തിയ ചിത്രങ്ങളാണ് ഒന്നിച്ചൊരു വേദിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
എംടിയുടെ ജീവിതത്തിലെ പല ഘട്ടങ്ങള്‍ അറിഞ്ഞനുഭവിക്കാനുള്ള അസുലഭ സന്ദര്‍ഭമായിരിക്കും പ്രദര്‍ശനം. കഥാകാരനെ കുറിച്ചുള്ള ഡോക്യുമെന്ററി, പ്രഭാഷണങ്ങള്‍ തുടങ്ങിയവും ഫോട്ടോ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന "എംടി സ്മൃതി 'യെന്ന സാംസ്കാരിക സായാഹ്നത്തില്‍ ഉണ്ടാവും.