ആർച്ചറി ക്ലബ് ആരംഭിച്ചു
1492398
Saturday, January 4, 2025 5:43 AM IST
കോഴിക്കോട്: നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ആർച്ചറി ക്ലബ് ആരംഭിച്ചു. പഠനത്തോടൊപ്പം കായികാഭ്യാസവും എന്ന ആശയത്തെ മുൻനിർത്തിയാണ് ആർച്ചറി പരിശീലനം ആരംഭിച്ചത്.
സ്കോപോ ആർച്ചറി അക്കാദമിയിലെ പരിശീലകനായ മനാഫാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പ്രധാനാധ്യാപിക ഷില്ലി സെബാസ്റ്റ്യൻ, സ്കൂൾ പിടിഎ പ്രസിഡന്റ് വിൽസൺ തറപ്പേൽ, കായികാധ്യാപകൻ എം.എ. ജിമ്മി, സ്റ്റാഫ് സെക്രട്ടറി സി. അന്നമ്മ, ജയമോൾ തോമസ്, കെ.ജെ. ഷിജി, ജിസ്ന ജോസ് എന്നിവർ പ്രസംഗിച്ചു.