അശോകപുരം ഉണ്ണി മിശിഹാ പള്ളിയില്‍ തിരുനാളിനു കൊടിയേറി
1492395
Saturday, January 4, 2025 5:43 AM IST
കോഴിക്കോട്: അശോകപുരം ഉണ്ണി മിശിഹാ പള്ളിയില്‍ ഉണ്ണി മിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കെടിയേറി. ഇടവക വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ കൊടി ഉയര്‍ത്തി.
പത്തുവരെ എല്ലാ ദിവസവും വൈകുന്നേരം 5 .30ന് ഇടവകയിലെ മുന്‍ വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. 11ന് വൈകുന്നേരം അഞ്ചുമണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളി വികാരി ഫാ. വിന്‍സന്റ് കണ്ടത്തിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും. തുടര്‍ന്ന് ദേവാലയ അങ്കണത്തില്‍ സണ്‍ഡേ സ്കൂള്‍, വിവിധ ഭക്ത സംഘടനകള്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിനമായ 12 ന് വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഫാ. ബിജു ജോണ്‍ വെള്ളക്കട സിഎംഐ യുടെ നേതൃത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും തുടര്‍ന്ന് നഗരത്തില്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും. 13ന് രാവിലെ 6. 30ന് വിശുദ്ധ കുര്‍ബാനയോട് കൂടി തിരുനാള്‍ സമാപിക്കും.