സെന്റ് ജോസഫ്സ് ബോയസ് സ്കൂളില്‍ ആറുമുതല്‍ ബാസ്ക്കറ്റ്ബോള്‍ ടൂർണമെന്റ്
1492406
Saturday, January 4, 2025 5:45 AM IST
കോഴിക്കോട്: സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ഫാ. ജോസഫ് കല്ലേപ്പള്ളിലിന്റെ സ്മരണാര്‍ഥം ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും സാന്‍ജോ ഔട്ട്റീച്ച് സര്‍വീസും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആറിന് 2.45ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ സമ്മാനങ്ങള്‍ നല്‍കും. 17 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ടൂര്‍ണമെന്റ്. കോഴിക്കോട് ജില്ലയിലെ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടാണ് മത്സരവേദി. വിജയികള്‍ക്കു ട്രോഫിയും കാഷ് പ്രൈസും നല്‍കും. സമാപന സമ്മേളനത്തിനു മുമ്പായി സ്കൂള്‍ സ്റ്റാഫ് അംഗങ്ങളും പൂര്‍വ വിദ്യാര്‍ഥികളും തമ്മില്‍ പ്രദര്‍ശന മത്സരം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. എം.എഫ്. ആന്റോ, ഹെഡ്മാസ്റ്റര് സുനില്‍ ജോസ്, കണ്‍വീനര്‍ ലാലി ജോസഫ്, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.