കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് തകർക്കാന്‍ നീക്കം: എം.കെ. രാഘവൻ എംപി
1492126
Friday, January 3, 2025 4:38 AM IST
കോഴിക്കോട്: കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ നിരക്കിന് തുല്യമായി ഏകീകരിക്കണമെന്നും ടെണ്ടർ നടപടികൾ പൂർത്തിയാകും മുമ്പ് തീർത്ഥാടകരുടെ പക്ഷത്ത് നിന്ന് പരിഹാരമുണ്ടാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും എം.കെ. രാഘവൻ എംപി.
ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി കിരൺ റിജിജുവിനും കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹൻ നായിഡുവിനും നൽകിയ അടിയന്തര പ്രാധാന്യമുള്ള സന്ദേശത്തിലാണ് എംപി ആവശ്യമുന്നയിച്ചത്.
സംസ്ഥാനത്തെ 83 ശതമാനത്തിലേറെ വരുന്ന തീർത്ഥാടകർ തെരഞ്ഞെടുക്കുന്ന കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് ഘട്ടം ഘട്ടമായി തകർക്കാനുള്ള നീക്കമാണ് കഴിഞ്ഞ വർഷത്തിന് തുടർച്ചയായി ഇത്തവണയും നടക്കുന്നതെന്ന് എം.പി ആരോപിച്ചു.