കരിപ്പൂരില്‍ ടോള്‍ ജീവനക്കാര്‍ ഉംറ തീര്‍ഥാടകനെ മര്‍ദിച്ചതായി പരാതി
1492113
Friday, January 3, 2025 4:17 AM IST
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടോള്‍ ജീവനക്കാര്‍ ഉംറ തീര്‍ഥാടകനെ മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം വള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദനമേറ്റത്. ടോള്‍ ബൂത്തില്‍ ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നത് ചോദ്യം ചെയ്തതിന് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് റാഫിദ് പറഞ്ഞു.
ഉമ്മയോടൊപ്പം ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു റാഫിദ്. വീട്ടിലേക്ക് കൊണ്ടുപോകാന്‍ സഹോദരന് കാറുമായി വിമാനത്താവളത്തില്‍ എത്തി. തിരിച്ചിറങ്ങുമ്പോള്‍ ടോള്‍ ബൂത്തില്‍ 40 രൂപയ്ക്ക് പകരം 65 രൂപ ആവശ്യപ്പെട്ടു.
ഇത് ചോദ്യം ചെയ്തതോടെയാണസംഘര്ഷം ഉണ്ടായത്. റാഫിദിന്റെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ മുറിവുകളും പാടുകളും ഉണ്ട്. റാഫിദ് കൊണ്ടോട്ടി കുന്നുമ്മല്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദന പരാതിയില്‍ കരിപ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.